play-sharp-fill
പ്രണയ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി: പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തിയത് 15 കാരി

പ്രണയ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി: പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തിയത് 15 കാരി

ബെംഗളൂരു : പ്രണയബന്ധം എതിർത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തി. രാജസ്ഥാന്‍ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്കുമാര്‍ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15-കാരിയായ മകളെയും 18-കാരനായ ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു രാജാജിനഗറില്‍ ഞായറാഴ്ചയാണ് സംഭവം.പുതുച്ചേരിയില്‍ കല്യാണത്തിനുപോകുന്ന ഭാര്യ പൂജയെയും മകനെയും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങി എത്തിയ ജയകുമാറിന് ഉറക്കഗുളിക ചേര്‍ത്ത പാല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊന്ന് മൃതദേഹം ശൗചാലയത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.

വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചത്. അഗ്‌നിശമനസേന വീടിനകത്ത് പ്രവേശിച്ചപ്പോള്‍ ജയ്കുമാറിന്റെ മൃതദേഹം പാതികത്തിയനിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് മകളെയും സുഹൃത്തിനെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ ഇരുവരും ഒന്നിച്ച് മാളില്‍ പോയതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ കൊലപ്പെടുത്താന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.