പട്ടിണിക്കിട്ട് മര്‍ദ്ദിച്ചു;കണ്ണിന്‍റെ കൃഷ്ണമണി തകർത്തു ;കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ കൊടുംക്രൂരത ;കേസെടുത്ത് പോലീസ്

Spread the love

 

 

കൊല്ലം: കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരത. തൃശൂ‍ര്‍ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തില്‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകര്‍ന്ന നിലയിലാണ്.

നളിനിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കള്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്‍റെ പരാതിയില്‍ നളിനിയുടെ മകനും മരുമകള്‍ക്കും എതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group