
കോട്ടയം: ഈന്തപ്പഴം കൊണ്ടൊരു അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ കിടിലൻ സ്വാദോടെ തന്നെ.
ആവശ്യമായ ചേരുവകള്‍
ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത്)

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓയില്‍ 4 tbs(ഏത് ഓയില്‍ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu)
വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം)
പച്ചമുളക് 5 എണ്ണം
കടുക് 1 ടേബിള്‍സ്പൂണ്‍
ഉലുവ 1/4 tsp( രണ്ടും കൂടെ വറുത്തു പൊടിച്ചു വെക്കുക)
കറിവേപ്പില
കായം പൊടി 1 tsp
മുളക് പൊടി 3 tsp
മഞ്ഞള്‍ പൊടി 1/2 tsp
കുരുമുളക് പൊടി 1/2 tsp
വിനിഗർ 3 tbs
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിക്കുക.. ശേഷം കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക. ചെറിയ തീയിലാണ് ആക്കേണ്ടത്. നന്നായി വഴന്നു കഴിഞ്ഞാല്‍ അതിലേക്കു പൊടികളെല്ലാം ഇട്ടു നന്നായി യോജിപ്പിക്കുക. 1/2 കപ്പ് ഇളം ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ കൂടെ തന്നെ വിനെഗറും. നന്നായി തിളച്ചു വന്നാല്‍ ഈന്തപ്പഴം ഇട്ടു നന്നായി മിക്സ് ചെയ്യുക. ഒന്ന് കൂടെ തിളച്ചു വന്നാല്‍ തീ ഓഫ് ചെയ്യാം.