play-sharp-fill
മരണത്തിലും കൈകോർത്ത് പിടിച്ച് 93-ാം വയസ്സിൽ ഡച്ച് മുൻ പ്രധാനമന്ത്രിയും, ഭാര്യയും ദയാവധത്തിന് വിധേയരായി:

മരണത്തിലും കൈകോർത്ത് പിടിച്ച് 93-ാം വയസ്സിൽ ഡച്ച് മുൻ പ്രധാനമന്ത്രിയും, ഭാര്യയും ദയാവധത്തിന് വിധേയരായി:

 

നെതർലാൻഡ്: 1977 മുതൽ 1982 വരെ നെതർലാൻഡ്‌സില്‍ ക്രിസ്ത്യൻ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാൻ ആഗ്റ്റ് തന്‍റെ 93 മത്തെ വയസില്‍ ഭാര്യയോടൊപ്പം ദയാവധത്തിന് വിധേയരായി.

അദ്ദേഹത്തിന്‍റെ ഭാര്യ യുജെനി വാൻ അഗ്റ്റ്-ക്രെക്കെൽബർഗിനും മരണ സമയത്ത് 93 വയസായിരുന്നു.

ഇരുവരും ‘കൈകോര്‍ത്ത് പിടിച്ച്’ മരണം വരിച്ചെന്ന് അദ്ദേഹത്തിന്‍റെ ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന ദ റൈറ്റ്‌സ് ഫോറം അറിയിച്ചു. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇരുവരും മരിച്ചതെന്നും കിഴക്കന്‍നഗരമായ നിജ്മെഗനില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും സംസ്കാരം നടത്തിയെന്നും സംഘടന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group