
സ്വന്തം ലേഖകൻ
തൃശൂര്‍: കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.പുതിയ ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം. രണ്ട് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഓഗസ്റ്റ് 28 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ictkerala.org ,8078102119.
എന്താണ് ഡാറ്റാ സയന്‍സ്
ഒന്നിലധികം സ്രോതസുകളില്‍ നിന്ന് ഒരേ സമയം വിവരങ്ങള്‍ ശേഖരിച്ച് അവ വിശകലനം ചെയ്ത് ട്രെന്‍ഡുകളും പാറ്റേണുകളും ദൃശ്യവത്കരിച്ച് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയാണ് ഡാറ്റാ സയന്‍സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group