ജോലി തേടുന്നവര്‍ ശ്രദ്ധിക്കുക..! ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Spread the love

കൊച്ചി: വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാ സങ്കല്പ് – ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ പ്രോജക്റ്റിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ ഒരു വർഷക്കാലത്തെക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയില്‍ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 40 വയസ്സ്. താല്‍പ്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം അപേക്ഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന തീയതി മാർച്ച്‌ 10. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവില്‍ സ്റ്റേഷൻ, A3 ബ്ലോക്ക്, താഴത്തെ നില, കാക്കനാട്, 682030.ഫോണ്‍: 0484-2952949.