ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ; പ്രതികളുടെ വിവരശേഖരത്തിനായി ഡിജിറ്റൽ രംഗത്തേക്ക് പൊലീസിന്റെ ചുവടുമാറ്റം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ. ഇതുവരെ 1.45ലക്ഷം പ്രതികളുടെ വിരലടയാളങ്ങൾ പൊലീസ് ഡിജിറ്റലായി രേഖപ്പെടുത്തി. കഴിഞ്ഞ പത്തുവർഷത്തിനിടെ ശേഖരിച്ച വിരലടയാളങ്ങൾ പ്രത്യേക സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് കേന്ദ്രീകൃത സെർവറിലേക്ക് ശേഖരിച്ചത്. അധികം വൈകാതെ 1.50ലക്ഷം വിരലടയാളങ്ങൾ വിവരശേഖരത്തിലെത്തും.
ജപ്പാൻ കമ്പനിയായ നാഷണൽ ഇലക്‌ട്രോണിക് കോർപ്പറേഷന്റെ സഹായത്തോടെയാണ് ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡറ്റിഫിക്കേഷൻ സിസ്റ്റം (അഫിസ്) നടപ്പാക്കുന്നത്. മൂന്നോ നാലോ പൊലീസ് സ്റ്റേഷനുകൾക്ക് ഒരു ഡോസിയർ സെന്റർ എന്ന കണക്കിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പദ്ധതിയുടെ ഭാഗമായിക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ കേസിലും പിടിയിലാകുന്ന പ്രതികളുടെ വിരലടയാളം ഡോസിയർ സെന്ററിലെ ലൈവ് സ്‌കാനർ ഉപയോഗിച്ച് ശേഖരിച്ച് സോഫ്റ്റുവെയറിലേക്ക് ചേർക്കും. ഈ വിവരങ്ങൾ സംസ്ഥാനത്ത് എവിടെയും പൊലീസിന് പരിശോധിക്കാനാവും. കുറ്റകൃത്യങ്ങളിൽ പ്രതികളുടെ വിരലടയാളം ലഭിച്ചാലുടൻ ഈ സംവിധാനം ഉപയോഗിച്ച് പെട്ടെന്ന് ഇവരിലേക്ക് എത്താൻ പൊലീസിനാകും. പ്രതികളുടെ ബയോമെട്രിക് വിവര ശേഖരണത്തിന് കൃഷ്ണമണിയുടെ അടയാളം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ട്