
സ്വന്തം ലേഖിക
കൊച്ചി :മലയാളികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ ജോഡി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്.
‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും പോലെ നിരവധി കഥാപാത്രങ്ങളിലൂടെ രസിപ്പിച്ച ഇവര്‍ ഓഫ് സ്ക്രീനിലും അടുത്ത സുഹൃത്തുക്കളാണ്.
അസുഖബാധിതനായി കുറച്ച് നാള്‍ വേദികളില്‍ നിന്ന് ശ്രീനിവാസന്‍ വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും ശ്രീനിവാസനും ഒരു വേദിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴവില്‍ മനോരമയുടെ അവാര്‍ഡ് നിശയിലാണ് ഇരുവരും ഒരുമിച്ചത്. മമ്മൂട്ടി, ടൊവിനോ, ജയസൂര്യ ഉള്‍പ്പടെയുള്ളവര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് നിശയുടെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്