ഇത് എൻ്റെ മീനല്ല; എൻ്റെ മീൻ ഇങ്ങനെയല്ല; കഞ്ഞിക്കുഴി ധർമ്മൂസിൽ നിന്നും പിടിച്ചെടുത്ത ചീഞ്ഞ മീൻ തൻ്റെ സ്ഥാപനം കൊടുത്തതല്ലെന്ന് നടൻ ധർമ്മജൻ; ഫ്രാഞ്ചെസി തിരിച്ചെടുക്കുമെന്നും നടൻ; കോട്ടയത്തെ ധർമ്മൂസ് ഫിഷ് ഹബ് നടത്തുന്നത് കോട്ടയം സ്വദേശിയായ സിനിമാ നടൻ
സ്വന്തം ലേഖകൻ
കോട്ടയം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയില്‍ കോട്ടയം കഞ്ഞിക്കുഴിയില്‍ ഉള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്നും പിടിച്ചെടുത്ത 193 കിലോ പഴകിയ മത്സ്യം തൻ്റെ സ്ഥാപനം നൽകിയതല്ലെന്ന് നടൻ.
സംഭവത്തില്‍ ഫ്രാഞ്ചൈസിയുടെ പേര് വെച്ച് മറ്റ് ചിലര്‍ നടത്തുന്ന പഴകിയ മത്സ്യ വില്‍പ്പനയാണ് കാരണമെന്ന് ധര്‍മജന്‍ പ്രതികരിച്ചു. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എത്തിക്കാത്ത മീനും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവരുടെ ഫ്രാഞ്ചെസി തിരിച്ചെടുക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ ധർമ്മൂസ് ഫിഷ് ഹബിൻ്റെ എല്ലാ സ്റ്റോറുകളിലേക്കും ധർമ്മൂസിൽ നിന്നുള്ള മീൻ മാത്രമാണ് എത്തിക്കുന്നതെന്നും പുറത്തു നിന്നുള്ള യാതൊരു സാധനവും ഇവിടെ വിൽപ്പന നടത്താറില്ലെന്നുമാണ് ബോധ്യപ്പെട്ടത്.
നിരവധി തവണ ഇവിടെ നിന്നും വാങ്ങുന്ന മത്സ്യം ചീഞ്ഞതാണന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
പുറത്ത് വില്പന നടത്തുന്നതിലും ഇരട്ടി വിലയ്ക്കാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ മീന്‍ വില്ക്കുന്നത്. അധിക ചാര്‍ജ്ജ് ഈടാക്കിയിട്ടും ഗുണനിലവാരം കുറഞ്ഞ ചീഞ്ഞതും പഴകിയിതുമായ മത്സ്യമാണ് ഇവിടെ വില്ക്കുന്നതെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.
വഞ്ചാനക്കേസ് വിവാദത്തിന് പിന്നാലെയാണ് ഇപ്പോള്‍ ധര്‍മ്മജന്റെ സ്ഥാപനം വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.