
ബെംഗളൂരു :ധർമ്മസ്ഥലയിലെ നിർണായകമായ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയനായ മുൻ ശുചീകരണ തൊഴിലാളി സി.എൻ. ചിന്നയ്യ പോലീസ് പിടിയിലായി.
കേസിൽ വഴിത്തിരിവായ ഈ അറസ്റ്റ്, ഇദ്ദേഹം നടത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്.
ആരോപണങ്ങൾ വ്യാജമാണെന്നും അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയാണ് അറസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധർമ്മസ്ഥലയിലെ ഒരു അജ്ഞാത പരാതിക്കാരൻ എന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് നൽകിയിരുന്ന എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പോലീസ് പിൻവലിച്ചു.
വ്യാജ പരാതി നൽകുക, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.
നിലവിൽ ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.
കേസിൽ ഇതോടെ പുതിയ ദിശയിലേക്കുള്ള അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്.