Saturday, May 17, 2025
HomeMainകണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ ആണോ നിങ്ങളുടെ പ്രശ്നം; മാറ്റാന്‍ പരീക്ഷിക്കേണ്ട വഴികള്‍ ഇതാ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ ആണോ നിങ്ങളുടെ പ്രശ്നം; മാറ്റാന്‍ പരീക്ഷിക്കേണ്ട വഴികള്‍ ഇതാ

Spread the love

കോട്ടയം: പല കാരണങ്ങള്‍ കൊണ്ടും ഡാർക്ക് സർക്കിള്‍സ് അഥവാ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. മൊബൈല്‍ ഫോണിന്‍റെയും ടിവിയുടെയും കംമ്പ്യൂട്ടറിന്‍റെയും അമിത ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാക്കാന്‍ കാരണമാകും.

കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

1. ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിള്‍സ് മാറ്റാന്‍ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്‍റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

2. വെള്ളരിക്ക

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകള്‍ അകറ്റാന്‍ സഹായിക്കും.

3. കറ്റാര്‍വാഴ ജെല്‍

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

4. ബദാം ഓയില്‍

ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിള്‍സ് മാറ്റാന്‍ നല്ലതാണ്.

5. ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. ഇത് പതിവാക്കുന്നതും ഡാർക്ക് സർക്കിള്‍സ് മാറ്റാന്‍ ഗുണം ചെയ്യും.

6. കോഫി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ കോഫി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

7. റോസ് വാട്ടർ

റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഫലം നല്‍കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments