
ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തുന്ന അതിഥിയാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം.ഉറക്ക കുറവ്, പോഷകകുറവ്, സമ്മർദ്ദം, ജീവിത രീതി തുടങ്ങി വിവിധ കാരണങ്ങൾക്കൊണ്ട് കണ്ണിനടിയിൽ കറുപ്പ നിറം ഉണ്ടാകാം.തുടക്കത്തിൽ തന്നെ ശ്രദ്ധ നൽകിയാൽ ഇത് അതിവേഗം അകറ്റാൻ സാധിക്കും.ചിലരിൽ ഇത് ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാകുമ്പോൾ മറ്റു ചിലരിൽ ഭക്ഷണക്രമം, സ്ക്രീൻ ഉപയോഗം, ഉറക്ക ശീലങ്ങൾ പോലെയുള്ളവ ഇതിന് കാരണമാകുന്നു.
ജങ്ക്ഫുഡുകൾ പ്രധാനമായും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം.ഡയറൂറ്റിക് ആയി പ്രവർത്തിക്കുന്ന ആഹാരങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. തണ്ണിമത്തൻ, സെലറി, വെള്ളരി പോലെയുള്ളവ ഇതിന് ഉദാഹരമാണ്.മധുരപലഹാരങ്ങൾ, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്കു പകരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ സമീകൃതമായ ആഹാരശൈലി പിന്തുടരാം.ഉപ്പിൻ്റെ അമിതമായ ഉപയോഗം കുറയ്ക്കാം. ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്കു പകരം വെള്ളം, പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് എന്നിവ ഉൾപ്പെടുത്താം. 8 ഗ്ലാസ് മുതൽ 10 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കേണ്ടതുണ്ട്. ഇത് കണ്ണിനു മാത്രമല്ല മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണകരമാകുന്നു.
ഭക്ഷണക്രമത്തിൽ വിറ്റാമിനുകൾ അവശ്യ ഫാറ്റി ആസിടുകളും ഉണ്ടന്ന് ഉറപ്പുവരുത്തുക. വൈറ്റമിൻ ഇ, വൈറ്റമിൻ ബി,വിറ്റാമിൻ സി, ഇരുമ്പ് തുടങ്ങിവയും പ്രധാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group