
ഇപ്പോൾ മിക്കവരും അനുഭവിക്കുന്ന ഒരു പ്രേശ്നമാണ് കണ്ണിനടിയിലെ കറുപ്പ്. ഉറക്കക്കുറവ് മൂലവും സ്ക്രീൻ സ്പേസ് കൂടുന്നതുമൂലവും ഒക്കെ ഇത് ഉണ്ടാവാം.ചിലർക്ക് പാരമ്പര്യമായും ഇത് കാണപ്പെടും.
വലിയ രീതിയിലുള്ള കണ്ണിനടിയിലെ കറുപ്പും, വീക്കവും കുറക്കാൻ വീട്ടിൽ തന്നെ ഒരു ജെൽ തയ്യാറാക്കിയാലോ?
എങ്ങനെ എന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ സാധനങ്ങൾ
കറ്റാർവാഴ ജെല്‍- 1 ടീസ്പൂണ്‍
വെള്ളരി ജ്യൂസ്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
റോസ് വാട്ടർ- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂണ്‍ വെള്ളരി ജ്യൂസും, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് വൃത്തിയുള്ള ഒരു ചെറിയ പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 10 ദിവസം വരെ ഇത് ഇങ്ങനെ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട വിധം
ദിവസവും രാവിലെയും വൈകുന്നേരവും ഈ ജെല്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദം. ക്രെൻസ് ചെയ്തതിനു ശേഷം ഈ ജെല്‍ വിരലുകള്‍ ഉപയോഗിച്ച് കണ്ണിനടിയില്‍ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. രാത്രിയില്‍ ഇതി പുരട്ടി ഉറങ്ങാവുന്നതാണ്. രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.