
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവാണല്ലേ, എല്ലാവർക്കും ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ചിലർക്ക് ഡാർക്ക് ചോക്ലേറ്റിനോട് ആണ് പ്രിയം.
ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. അതിനാൽ തന്നെ ഇവ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചർമം പ്രായമാകുന്നത് തടയാനും ഡാർക്ക് സഹായിക്കും.
ഇത്രയും ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ഇതിന്റെ ചില ദോഷവശങ്ങള്‍ കൂടെ അറിഞ്ഞിരിക്കണം. കാഡ്മിയം, ലെഡ് തുടങ്ങിയവ ഡാർക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ടിഷ്യുവില്‍ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് നമ്മുടെ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെയും വൃക്കയുടെയും. കലോറിയും കൊഴുപ്പും കൂടുതലായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റ് പ്രിയം ശരീരഭാരം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ഡാർക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് നിർജ്ജലീകരണം, ഉയർന്ന രക്തസമ്മർദം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. ആഴ്ചയില്‍ രണ്ട് മൂന്നോ ദിവസമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.