ചോർന്നൊലിക്കുന്ന ശുചിമുറികൾ;ശുചിമുറികളോട് ചേർന്നുള്ള മുറികൾ ഇളകിയ കോൺഗ്രീറ്റ് പാളികൾ;അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കോട്ടയം മെഡി.കോളജിലെ പിജി വിദ്യാർഥികളുടെ ഹോസ്റ്റൽ

Spread the love

കോട്ടയം: ചോർന്നൊലിക്കുന്ന ശുചിമുറികൾ,ഇളകിയ കോൺഗ്രീറ്റ് പാളികൾ ഇവിടെയാണ് 280 ഓളം പിജി വിദ്യാർഥികൾ പഠനം നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ
ദുരവസ്ഥയാണിത്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

video
play-sharp-fill

കാലപ്പഴക്കം മൂലം പലയിടത്തും കോൺക്രീറ്റ് സിമൻറ് പാളികൾ ഇളകിയ നിലയിലാണ് .ശുചിമുറികളുടെ ചോർച്ചയും സ്ഥല സൗകര്യമില്ലായ്മയും ദുരിതം ഇരട്ടിയാക്കുന്നു. ഭൂരിഭാഗം മുറികളിൽ രണ്ടുപേർ വീതമാണ് താമസം. നിർമാണത്തിനായി പൊളിച്ച പഴയ ശുചിമുറികളോട് ചേർന്നുള്ള മുറികളിലെ താമസവും ദുരിതമാണ്.

മതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ ഭീമമായ ഫീസ് നൽകി നിരവധി പിജി വിദ്യാർഥികൾ ക്യാമ്പസിനു പുറത്ത് താമസിക്കുന്നുണ്ട്. പുതിയ ഹോസ്റ്റൽ നിർമിക്കുകയാണ് പരിഹാര മാർഗം. ഇങ്ങനെ അസൗകര്യങ്ങളുടെ കഥ പറയുന്നതിനിടെ ഒട്ടേറെ ക്വാട്ടേഴ്സ് കെട്ടിടങ്ങൾ ഉപയോഗിക്കാതെ കാട് പിടിച്ച് കിടക്കുന്നതും അനാസ്ഥയുടെ നേർക്കാഴ്ചയാണ്.ഹൗസ് സർജൻസി വിദ്യാർഥികൾക്ക് മാത്രമാണ് മെച്ചപ്പെട്ട ഹോസ്റ്റൽ സൗകര്യമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group