video
play-sharp-fill

പാട്ടുകേട്ടതോടെ കണ്‍ട്രോള്‍ പോയി;  സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അഭ്യാസ പ്രകടനം; അപകടകരമായ രീതിയില്‍ ബസോടിച്ച  ഡ്രൈവര്‍ പോലീസ് പിടിയില്‍

പാട്ടുകേട്ടതോടെ കണ്‍ട്രോള്‍ പോയി; സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അഭ്യാസ പ്രകടനം; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലടി – അങ്കമാലി റൂട്ടിലോടുന്ന എയ്‌ഞ്ചല്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ജോയലിനെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചത്തില്‍ പാട്ടുവച്ച്‌, സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അപകടകരമായ രീതിയിലാണ് ഇയാള്‍ ബസ് ഓടിച്ചത്. ഈ സമയം വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇതിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തി, പുറത്തുവിട്ടത്.

ബസിലെ മറ്റ് ജീവനക്കാര്‍ യുവാവിനെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.