കോട്ടയം: ദേവലോകം അടിവാരം ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ എത്തുന്നവർ സൂക്ഷിക്കുക. കാരണം ബസ് സ്റ്റോപ്പിന് സമീപത്തായി ഉണങ്ങിനിൽക്കുന്ന തണൽമരം ഏതുനിമിഷവും മറിഞ്ഞുവീഴാൻ സാധ്യതയുള്ള അപകടകരമായ അവസ്ഥയിലാണ്.
സ്കൂളുകൾ വീണ്ടും തുറക്കുന്നതോടെ നിരവധി വിദ്യാർത്ഥികളാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്. അതിനാൽ അപകടം കൂടുതൽ ഗുരുതരമായേക്കാം. നിലവിൽ സ്ഥിതിഗതികൾ വിലയിരുത്താനായി വനംവകുപ്പ് ഇതിനോടകം സ്ഥലം പരിശോധിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മരത്തിൽ നിന്ന് ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാൻ വനംവകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, മരം മുറിച്ചു മാറ്റേണ്ടത് അനിവാര്യമാണെന്നും അവർ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group