video
play-sharp-fill

കേരിച്ചൊരിക്കുന്ന മഴയും ഇടിമുഴക്കം പോലുള്ള ശബ്ദവും ; ഓടികയറിയത് ടെറസിന് മുകളിലേക്ക്; വളർത്തുനായയെ രക്ഷിക്കാൻ വീണ്ടും താഴേയ്ക്ക്, മലവെളത്തിനൊപ്പം ലെനിൻ മരണത്തിലേക്ക്

കേരിച്ചൊരിക്കുന്ന മഴയും ഇടിമുഴക്കം പോലുള്ള ശബ്ദവും ; ഓടികയറിയത് ടെറസിന് മുകളിലേക്ക്; വളർത്തുനായയെ രക്ഷിക്കാൻ വീണ്ടും താഴേയ്ക്ക്, മലവെളത്തിനൊപ്പം ലെനിൻ മരണത്തിലേക്ക്

Spread the love

മേപ്പാടി : ഉറക്കത്തിനിടയില്‍ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടാണ് ചുരല്‍മലയിലെ സുദര്‍ശനും കുടുംബവും എഴുന്നേല്‍ക്കുന്നത്.

ശക്തമായ മഴയില്‍ അപകടം മണത്ത ഇവര്‍ കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ടെറസിന് മുകളിലേക്ക് കയറി. അപ്പോഴാണ് മുറ്റത്തുകെട്ടിയിട്ടിരുന്ന നായയുടെ ഭയപ്പെട്ടുള്ള കുര കേള്‍ക്കുന്നത്.

അരുമയായ വളര്‍ത്തുനായയെ രക്ഷിക്കുന്നതിവു വേണ്ടി ലെനിന്‍ വീണ്ടു താഴേയ്ക്ക് ഇറങ്ങി. ഇതിനിടെയാണ് ചുരല്‍മലയിലെ സുദര്‍ശന്റെ മകന്‍ ലെനിന്റെ ജീവന്‍ പൊലിഞ്ഞത്. പുതിയ വില്ലേജ് റോഡില്‍നിന്ന് ചൂരല്‍മല ടൗണിലേക്കിറങ്ങുന്ന നടപ്പാതയ്ക്കരികിലാണ് സുദര്‍ശനും കുടുംബവും താമസിക്കുന്നത്. കെട്ടഴിച്ച്‌ നായയെ രക്ഷിക്കാന്‍ വീണ്ടും താഴേക്കിറങ്ങിയ ലെനിനെ ഇരച്ചെത്തിയ വെള്ളപ്പാച്ചില്‍ വിഴുങ്ങി. ലെനിന്റെ മൃതശരീരം ഇതിനകം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group