play-sharp-fill
ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെയും കുട്ടികളെയും കൂട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ഒളിച്ചോടി; ഇരുവരെയും ദംഗലിൽ നിന്ന് വിതുര പൊലീസ് പൊക്കി

ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെയും കുട്ടികളെയും കൂട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ഒളിച്ചോടി; ഇരുവരെയും ദംഗലിൽ നിന്ന് വിതുര പൊലീസ് പൊക്കി

സ്വന്തം ലേഖകൻ

വിതുര : കുട്ടികളെയും കൂട്ടി ഒളിച്ചോടിയ തൊളിക്കാട് സ്വദേശിയായ വീട്ടമ്മയേയും ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനേയും ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ദംഗലിൽ നിന്ന് ദംഗൽ പൊലീസിന്റെ സഹായത്തോടെ വിതുര പൊലീസ് കണ്ടെത്തി.

 

 

ഈ മാസം ആറിനാണ് ഭാര്യയേയും മക്കളേയും കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മയുടെ ഭർത്താവ് വിതുര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയുമായി യുവതി അടുപ്പത്തിലാണെന്ന് കണ്ടെത്തിയത്. ടിക് ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

യുവാവിനെ ആദ്യം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആന്ധ്രപ്രദേശിലെ വിജയവാഡയിലുണ്ടെന്ന് വിവരം കിട്ടി . അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ സ്ഥലംവിട്ടിരുന്നു. ഇതിനിടയിലാണ് പശ്ചിമബംഗാളിലുണ്ടെന്ന വിവരം ലഭിക്കുന്നത്.

 

 

 

മുർഷിദാബാദിൽ ഹൂഗ്ലി നദിക്ക് സമീപത്തുള്ള ഉൾഗ്രാമത്തിൽ നിന്നാണ് മക്കൾക്കൊപ്പം ഇരുവരേയും കണ്ടെത്തിയത്. യുവാവിന് കീഴിൽ കേരളത്തിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇരുവരേയും പിടികൂടാനെത്തിയ പൊലീസിനെ ഗ്രാമീണർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മറികടന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.