താരന്‍ മുഖത്തും വില്ലന്‍, ലക്ഷണങ്ങള്‍ ഇവയാണ്, എങ്ങനെ പ്രതിരോധം വേണമെന്നറിയാം

Spread the love

താരന്‍ എന്ന് കേള്‍ക്കുമ്ബോള്‍ ആദ്യം മനസ്സിലേക്ക് വരിക തലയില്‍ കാണുന്ന വെളുത്ത പൊടിയാണ്. പക്ഷേ താരന്‍ തലയില്‍ മാത്രമല്ല, ശരീരത്തില്‍ എവിടെയും ഉണ്ടാകാവുന്ന ചര്‍മ്മരോഗമാണ്.

സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന താരന്‍ ചിലര്‍ക്ക് മുഖത്ത് വരാറുണ്ട്. പുരികങ്ങള്‍, മൂക്ക്, താടി എന്നിവയ്ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിലാണ് സാധാരണയായി മുഖത്ത് താരനുണ്ടാകുന്നത്. ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.

കാരണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ഘടകങ്ങളും മുഖത്തെ താരനെ സ്വാധീനിക്കുന്നുണ്ട്. മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളര്‍ച്ചയാണ് ഒരു പ്രധാന കാരണം. ഈ യീസ്റ്റ് ചര്‍മ്മത്തില്‍ വസിക്കുകയും രോമകൂപങ്ങള്‍ ഉത്പാദിപ്പിക്കുന്ന എണ്ണ അഥവാ സെബം കഴിക്കുകയും ചെയ്യുന്നു. ഈ യീസ്റ്റ് അമിതമായി ഉണ്ടാകുമ്ബോള്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായിത്തുടങ്ങുന്നു.പാരമ്ബര്യമായും താരനുണ്ടാകാം. കുടുംബത്തില്‍ സെബോറെഹിക് ഡെര്‍മറ്റൈറ്റിസിന്റെ ചരിത്രമുണ്ടെങ്കില്‍, ആ കുടുംബത്തിലുള്ളവര്‍ക്ക് അത് വരാനുള്ള സാധ്യത കൂടുതലാണ്. സമ്മര്‍ദ്ദവും കാലാവസ്ഥാ വ്യതിയാനങ്ങളും രോഗലക്ഷണങ്ങള്‍ കൂടാന്‍ കാരണമാകുകയും വഷളാക്കുകയും ചെയ്യും.

തിരിച്ചറിയേണ്ടത് പ്രധാനം

മുഖത്തെ താരന്‍ തിരിച്ചറിയുന്നത് അത് കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമാണ്. വെളുത്തതോ മഞ്ഞയോ പോലുള്ള പൊടി, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍ പാടുകള്‍ എന്നിവ മുഖത്തെ താരന്റെ ലക്ഷണമാണ്. ചിലപ്പോള്‍ വേദനയോ പുകച്ചിലോ അനുഭവപ്പെടാം.

മുഖത്തെ താരന്‍ പ്രതിരോധിക്കുന്നതിന് ചര്‍മ്മം എപ്പോഴും വൃത്തിയുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുന്നത് പ്രധാനമാണ്. മൃദുവായ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. എന്നാല്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്ന ഡ്രൈ സോപ്പുകള്‍ ഒഴിവാക്കുക. യീസ്റ്റ് വളര്‍ച്ച കുറയ്ക്കാന്‍ ഓവര്‍-ദി-കൌണ്ടര്‍ ആന്റിഫംഗല്‍ ക്രീമുകളും സഹായിക്കും. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക. കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ ആന്റിഫംഗലുകള്‍ അടങ്ങിയ ഔഷധ ഷാംപൂകള്‍ അല്ലെങ്കില്‍ ക്രീമുകള്‍ പോലുള്ളവ അവര്‍ നിര്‍ദ്ദേശിച്ചേക്കാം.

ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് മുഖത്തെ താരന്‍ നിയന്ത്രിക്കാനും സഹായിക്കും. സമീകൃതാഹാരം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക.

കാരണങ്ങള്‍ മനസ്സിലാക്കുകയും രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ മുഖത്തെ താരന്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും