ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി; സംഭവം ട്രെയിൻ പുറപ്പെടാനിരിക്കെ; ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്ന് പ്രാഥമിക നിഗമനം

Spread the love

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി.

video
play-sharp-fill

ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് ധൻബാദില്‍ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച്‌ മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയില്‍വെ പരിശോധിക്കുന്നുണ്ട്.