
ചങ്ങനാശേരി: നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാതെ തടിലോറികൾ നിരത്തു നിറയുന്നു. വൈകിട്ട് മുതൽ എംസി റോഡ് കയ്യടക്കുന്നത് തടി ലോറികളാണ്.
അമിത ഭാരം കയറ്റിയ പല ലോറികളുടെയും നമ്പർ പ്ലേറ്റ് വ്യക്തമല്ല. ഭൂരിഭാഗം ലോറികളിലും മുന്നറിയിപ്പ് ലൈറ്റുകളില്ല.നിയമലംഘനങ്ങളുണ്ടായിട്ടും രാത്രി മോട്ടർ വാഹനവകുപ്പിന്റെ പരിശോധന നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കോതമംഗലം, പെരുമ്പാവൂർ ഭാഗങ്ങളിലെ പ്ലൈവുഡ് കമ്പനികളിലേക്കാണു കൂടുതൽ ലോറികളും പോകുന്നത്. ലോറിയുടെ ബോഡി ഭാഗത്തിനു പുറത്തേക്ക് തള്ളിനിൽക്കുന്ന വിധമാണ് തടികൾ. ഓവർടേക്ക് ചെയ്തു വരുന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി എംസി റോഡിൽ പല ഭാഗത്തായി ലോറികൾ പാർക്ക് ചെയ്യുന്നതും അപകടത്തിനു കാരണമാകുന്നു. ഇടവിടാതെ തടിലോറികൾ ഒരുമിച്ച് പോകുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.



