
മറവൻതുരുത്ത്: ഡാമുകള്‍ തുറന്നതിനെത്തുടർന്ന് കിഴക്കൻവെള്ളത്തിന്‍റെ വരവു ശക്തിപ്പെട്ടതോടെ മറവൻതുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ
പുഴയോരമേഖലകളിലും ഉള്‍പ്രദേശങ്ങളിലും വെള്ളപ്പൊക്ക ദുരിതമേറുന്നു.
മറവൻതുരുത്തിലെ ഇടവട്ടം,പഞ്ഞിപ്പാലം, കൊച്ചുതടം, അറുപതില്‍, ചുങ്കം
തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളും പരിസരപ്രദേശങ്ങളും വഴികളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറവൻതുരുത്തിലെ മണലേല്‍, കുളങ്ങര, കൊച്ചുപുരയ്ക്കല്‍ കോളനികളും വെള്ളത്തില്‍ മുങ്ങി. മണലേല്‍ കോളനിയില്‍ 22 കുടുംബങ്ങളും കുളങ്ങരയില്‍ 28ഉം
കൊച്ചുപുരയ്ക്കല്‍ കോളനിയില്‍16 കുടുംബങ്ങളുമാണ് വെള്ളപ്പൊക്കദുരിതം പേറുന്നത്