ഡാമില്‍ 13 വയസുകാരന്‍ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെള്ളറട നെട്ടയിലെ ചിറ്റാര്‍ ഡാമില്‍ 13 വയസുകാരന്‍ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്ബതികളുടെ മകന്‍ സോലിക് ആണ് മരിച്ചത്.

നെട്ടയിലെ ചിറ്റാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടെ അബദ്ധത്തില്‍ ഡാമിലേക്ക് വീഴുകയായിരുന്നു കുട്ടി. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളറട വിപിഎംഎച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സോലിക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group