മസ്തിഷ്ക ജ്വരം; മുൻ ഓസ്‌ട്രേലിയൻ താരം ഡാമിയൻ മാര്‍ട്ടിൻ ഗുരുതരാവസ്ഥയില്‍

Spread the love

ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരത്തെ തുടർന്ന് വെറ്ററൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ (54) കോമയില്‍. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്. തുടർന്ന് താരത്തെ ക്വീൻസ്ലൻഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച ഡാമിയന്‍ ദിവസങ്ങളായി കോമയിലാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

video
play-sharp-fill

ഓസ്‌ട്രേലിയയ്ക്കു വേണ്ടി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാമിയന്‍ മാര്‍ട്ടിന്‍. 54 കാരനായ ഡാമിയന്‍ കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1992-93 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയിലൂടെയാണ് ഡാമിയന്റെ ക്രിക്കറ്റ് അരങ്ങേറ്റം. ഡീന്‍ ജോണ്‍സിന് പകരക്കാരനായി 21-ാം വയസ്സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 23-ാം വയസ്സില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗില്‍ക്രിസ്റ്റ് കുറിച്ചു. ഡാമിയന് മികച്ച ചികിത്സയാണ് ലഭ‍്യമാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പങ്കാളി അമാൻഡ വ‍്യക്തമാക്കി.