കോട്ടയം സ്വദേശി ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു

Spread the love

കോട്ടയം: കോട്ടയം ജില്ലയിലെ മണര്‍കാട്, ഐരാറ്റുനട ആലുമ്മൂട്ടില്‍ വീട്ടില്‍ ലിബു തോമസ് വര്‍ഗീസ് (45) ദമാമില്‍ ഹ്യദയാഘാതം മൂലം മരിച്ചു.

video
play-sharp-fill

പി.സി തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. പന്ത്രണ്ട് വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്.

ഹമദ് എസ് അല്‍ ഹവാസ് & പാര്‍ട്ണര്‍ കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: മഞ്ജുഷ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്ത് വരുന്നു. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഏബല്‍, ഡാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റേയും വര്‍ഗീസ് പെരുമ്പാവൂരിന്റെയും നേത്യത്വത്തില്‍ പുരോഗമിക്കുന്നു.