കോട്ടയം നഗരസഭാ ഓഫീസിൽ നിന്ന് അ‌ൻപത് മീറ്റർ മാറി ഗാന്ധി സ്ക്വയറിൽ ഓടയുടെ സ്ളാബ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു; ഫുട്പാത്തിലെ പടുകുഴിയിൽ വീണ് പരിക്ക് പറ്റുന്നത് നിരവധി പേർക്ക്; അനക്കമില്ലാതെ നാണം കെട്ട ഭരണാധികാരികൾ

Spread the love

 

കോട്ടയം: കോട്ടയത്തിന്റെ ഹൃദയഭാഗമായ ഗാന്ധിസ്ക്വയറിന് സമീപമുള്ള ഫുട് പാത്തിലൂടെ നൂറിലധികം ആളുകളാണ് പ്രതിദിനം സഞ്ചരിക്കുന്നത്.

video
play-sharp-fill

നഗരസഭയിലെ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ ഈ വഴിയിലൂടെ നടന്ന് പോകുന്നുണ്ട്. എന്നാൽ പൊട്ടിത്തകർന്ന് പടുകുഴിയായി മാറിയ കുഴിയിൽ വീണ് പരിക്ക് പറ്റുന്നത് നിരവധി പേർക്കാണ് .സ്കൂൾ കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടെ സഞ്ചരിക്കുന്ന ഫുട് പാത്തിലാണ് ഈ പടുകുഴി.

രാത്രിയിൽ ഇതുവഴി പോകുന്നവർക്ക് അ‌പകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് നടന്നി​ല്ലെങ്കിൽ കുഴിയിൽ വീഴുമെന്ന് ഉറപ്പാണ്. നഗരസഭാ ഓഫീസിൽ നിന്ന് അൻപത് മീറ്റർ മാത്രം മാറിയുള്ള ഫുട് പാത്തിലെ ഓടയുടെ സ്ളാബ് തകർന്നിട്ടും നഗരസഭ അ‌ധികൃതരുടെ കണ്ണിൽ മാത്രം പെട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ ഭരണാധികാരികൾക്ക് അ‌ൽപമെങ്കിലും നാണമുണ്ടെങ്കിൽ നഗരസഭയുടെ മൂക്കിന് താഴെയുള്ള ഈ കുഴി അ‌ടച്ച് സഞ്ചാര ​യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടേയും അപേക്ഷ.