
കോട്ടയം: നഗരത്തിന്റെ ഹൃദയഭാഗമായ ഗാന്ധിസ്ക്വയറിന് സമീപമുള്ള ഫുട് പാത്തിലെ പടുകുഴി ഒടുവിൽ സ്ലാബിട്ട് മൂടി കോട്ടയം നഗരസഭാ അധികൃതർ
നഗരസഭയിലെ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ ഈ വഴിയിലൂടെയാണ് നടന്ന് പോകുന്നത്.

എന്നാൽ ഓടയുടെ സ്ലാബ് പൊട്ടിത്തകർന്നുണ്ടായ പടുകുഴിയിൽ വീണ് സ്കൂൾ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടും കുഴിമൂടാൻ അധികൃതർ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് തേർഡ് ഐ ന്യൂസ് കുഴിയുടെ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത പ്രസിദ്ധികരിച്ച് മണിക്കൂറുകൾക്കകം നഗരസഭാ അധികൃതർ കുഴി സ്ലാബിട്ട് മൂടി.

നഗരസഭാ ഓഫീസിൽ നിന്ന് അൻപത് മീറ്റർ മാത്രം മാറിയുള്ള ഫുട് പാത്തിലെ ഓടയുടെ സ്ളാബാണ് തകർന്ന് പടുകുഴി രൂപപ്പെട്ടിരുന്നത്.



