കനത്ത മഴയെ തുടർന്ന് പേപ്പാറ, നെയ്യാർ അണക്കെട്ടുകൾ തുറന്നു; സമീപ വാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ.
സ്വന്തം ലേഖിക
നെടുമങ്ങാട് : മലയോര പ്രദേശത്ത് പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലെ ഡാമുകള്‍ കവിഞ്ഞു തുടങ്ങി. വെള്ളം നിറഞ്ഞതോടെ പേപ്പാറ അണയുടെ നാല് ഷട്ടറുകളും ഇന്നലെ തുറന്നു.
കരമന, വാമനപുരം, നെയ്യാര്‍ എന്നീ മൂന്ന് ആറുകളിലും ശക്തമായ നീരൊഴുക്കുണ്ട്. ജലവിതാനം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാര്‍ അണയുടെയും നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്. പേപ്പാറ അണയുടെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേപ്പാറ അണയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ അരുവിക്കര അണയുടെ ഷട്ടറുകളും ആനുപാതികമായി ഉയര്‍ത്തും. 46.60 മീറ്ററാണ് അരുവിക്കര അണയുടെ സംഭരണശേഷി. പേപ്പാറ അണയുടെ വൃഷ്ടിപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 107.50 മീറ്ററാണ് പേപ്പാറ അണയുടെ സംഭരണശേഷി. 84.75 മീറ്ററാണ് നെയ്യാര്‍ അണയുടെ സംഭരണശേഷി. ഇപ്പോള്‍ ജലനിരപ്പ് 83.78 മീറ്ററാണ്.