
സ്വന്തം ലേഖകൻ
ഇടുക്കി : ചെറുതോണി അണക്കെട്ടില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ച്ച് ചുവട്ടില്‍ താഴിട്ട് പൂട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാമിന്റെ 11 സ്ഥലങ്ങളിലായി താഴ് ഉപയോഗിച്പ് പൂട്ടിയത്.
ജൂലായ് 22ന് പകല്‍ മൂന്നേകാലിനാണ് കേസിനാസ്പദമാ സംഭവം. ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടിയത്. 11 സ്ഥലത്ത് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തി. അമര്‍ത്തുമ്ബോള്‍ പൂട്ടു വീഴുന്നതരത്തിലുള്ള താഴാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ഏതോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി അധികൃതര്‍ താഴുകള്‍ കാണുന്നത്. തുടര്‍ന്ന് കെ.എസ്. ഇ.ബി നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാടകയ്ക്കെടുത്ത കാറിലാണ് യുവാവ് ഇടുക്കിയിലെത്തിയതെന്ന് കണ്ടെത്തി.
വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വിദേശത്ത് പോയ ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രഹസ്യേനേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നണ്ട്. യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെയന്നും രഹസ്യാനേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.



