
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തി വരുന്ന അനിതിയും വിവേചനവും അവസാനിപ്പിച്ച് സാമൂഹ്യ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9 – ന് ദലിത് ക്രിസ്ത്യൻ അവകാശ സമ്മേളനം കോട്ടയത്ത് നടത്തും.
രാവിലെ 10 – ന് ദർശന ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും.
. മുന്നണി ചെയർമാൻ സണ്ണിഎം കപിക്കാട് അവകാശ പ്രഖ്യാപനം നടത്തും സ്വാഗത സംഘം ചെയർമാൻ ഡോ.ടി.എൻ. ഹരികുമാർ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി ദലിത് ക്രൈസ്തവർ, സാമൂഹ്യ നീതിയും സംവരണവും എന്ന വിഷയം അവതരിപ്പിക്കും.
തുടർന്ന് വിവിധ സമുദായ സംഘടന നേതാക്കളായ ടി.ആർ. ഇന്ദ്രജിത്, കെ.രവികുമാർ , ജി.ബാഹുലേയൻ, എ ബി.ആർ നീലംപേരൂർ, ടി. അരുൺ കുമാർ .. വി.സി. വിജയൻ മാസ്റ്റർ, ചിത്ര നിലമ്പൂർ, കെ.ഇ. രത്നരാജ്, ഹരീഷ് മുളഞ്ചേരി, കെ.ടി.അയ്യപ്പൻകുട്ടി,സന്തോഷ് വിലങ്ങു പറമ്പിൽ, ഡോ.എം.കെ.സുരേഷ് . ഒ.പി.രവീദ്രൻ. ഡോ.വിനിൽ പോൾ, സുനിൽ കോയിലേ ര്യൻ,.ഡി. മോഹൻദാസ്, ജേക്കബ് മാത്യം, റവ.ജോയ്സ് ജോൺ എന്നിവർ പ്രസംഗിക്കും.
അഡ്വ. പി.എ. പ്രസാദ്, ഡോ.ടി.എൻ ഹരികുമാർ. മണികണ്ഠൻകാടാമ്പള്ളി. തങ്കമ്മ ഫിലിപ്പ്, എംഡി.തോമസ്,പി.പി. ജോയി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group