play-sharp-fill
പരിവര്‍ത്തിത ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷമായി ലംസംഗ്രാന്റും ഫീസിളവും ഇല്ല മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചു എന്ന ഒറ്റ കാരണത്താലാണ് ദ്രോഹ നടപടിയെന്ന് ദളിത് ക്രൈസ്തവ ഏകോപന സമിതി ചെയര്‍മാന്‍ ജയിംസ് ഇലവുങ്കല്‍:

പരിവര്‍ത്തിത ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷമായി ലംസംഗ്രാന്റും ഫീസിളവും ഇല്ല മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചു എന്ന ഒറ്റ കാരണത്താലാണ് ദ്രോഹ നടപടിയെന്ന് ദളിത് ക്രൈസ്തവ ഏകോപന സമിതി ചെയര്‍മാന്‍ ജയിംസ് ഇലവുങ്കല്‍:

സ്വന്തം ലേഖകന്‍
കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷമായി ലംസംഗ്രാന്റ് ലഭിക്കുന്നില്ല. ഫീസിളവും ഇല്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചു എന്ന ഒറ്റ കാരണത്താലാണ് പാവപ്പെട്ട വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ കാട്ടുന്ന ഈ ദ്രോഹ നടപടിയെന്ന് ദളിത് ക്രൈസ്തവ ഏകോപന സമിതി ചെയര്‍മാന്‍ ജയിംസ് ഇലവുങ്കല്‍ ആരോപിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ്, ക്മ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് 1957 മുതല്‍ ലഭിച്ചുകൊണ്ടിരുന്ന ആനൂകൂല്യങ്ങള്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ് 23-03-2023ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിഷേധിച്ചിരിക്കുന്നത്.

 

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു ശതമാനമുണ്ടായിരുന്ന സംവരണം പിന്നീട് അര ശതമാനമാക്കി കുറച്ചു. സമുദായ ക്വാട്ടയില്‍ പ്രവേശനം കിട്ടാതായപ്പോള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്. ഇത് തികച്ചും അനീതിയാണെന്ന് ജയിംസ് ചൂണ്ടിക്കാട്ടി.

 

പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ ബാധ്യതയുള്ള പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗം കോര്‍പറേഷന്‍ പോലും കൈവിട്ടു. ഉന്നത വിദ്യാഭ്യാസം അടക്കമുള്ള മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് നല്കി വന്ന കാഷ് അവാര്‍ഡുകള്‍ മൂന്നു വര്‍ഷമായി കോര്‍പറേഷന്‍ നല്കുന്നില്ല. ഇതിനുള്ള അപേക്ഷ പോലും ക്ഷണിക്കാന്‍ തയാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോര്‍പറേഷന്റെ പേര് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. ഇന്ത്യന്‍ ചര്‍ച്ചസ് ഓഫ് കൗണ്‍സില്‍ പ്രതിനിധി സണ്ണി കാഞ്ഞിരമാണ് ഈ ആവശ്യം ഉന്നയിച്ചത്. മുന്‍പ് അവശ ക്രൈസ്തവ കോര്‍പറേഷ്ന്‍ എന്നായിരുന്നു ആദ്യ പേര്. പിന്നീട് ശുപാര്‍ശിത വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗം കോര്‍പറേഷന്‍ എന്നാക്കി. ഇപ്പോള്‍ ആനുകൂല്യങ്ങളെല്ലാം ശുപാര്‍ശിത വിഭാഗം തട്ടിയെടുക്കുകയാണെന്നും സണ്ണി കാഞ്ഞിരം ആരോപിച്ചു. അതിനാല്‍ ആനുകൂല്യങ്ങള്‍ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ എന്നാക്കി പേര് മാറ്റണമെന്നാണ് ആവശ്യം.

പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഉദ്യോഗസ്ഥ നിയമനങ്ങളിലും അര്‍ഹമായ സംവരണം നല്കുന്നില്ല. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം നല്കുന്നില്ലെങ്കില്‍ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്‍തള്ളപ്പെടും. ഈ സാഹചര്യത്തിലാണ് പരിവര്‍ത്തിത വിഭാഗത്തിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി 28ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ചൊരു മഹാ സംഭവമാക്കി മാറ്റുമെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു.