വ്യാജ മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നാൽ തന്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികദിനത്തോട്നുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.