
കോട്ടയം : കേരളാ കോൺഗ്രസ് (എം)ന്റെ പ്രധാനപോഷക സംഘടനകളിൽ ഒന്നായ ദളിത് ഫ്രണ്ട് (എം) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23,24നുമായി കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊൻകുന്നം വർക്കി ഹാളിലെ കെ.എം.മാണി നഗറിൽ നടക്കും.
23-ന് വൈകിട്ട് അഞ്ചിന് സമ്മേളനത്തിന്റെ തുടക്കമായി സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ പതാക ഉയർത്തും.
24 -ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സമ്മേളനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം പി ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രസംഗവും, വിദ്യാഭ്യാസ അവാർഡും,ആദരവും നിർവ്വഹിക്കും. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്‌സ്.എം പി, ഗവ:ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പാർട്ടി ഓഫീസ് ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ജോർജ്, എം എൽ എ, മാരായ അഡ്വ :ജോബ് മൈക്കിൾ, അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ :പ്രമോദ് നാരായണൻ, ദളിത് ഫ്രണ്ട് (എം)സംസ്ഥാന ചുമതലക്കാരനും പാർട്ടി ട്രഷറർ ബേബി ഉഴത്തുവാൽ, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ:ലോപ്പസ് മാത്യു, തുടങ്ങി പാർട്ടിയുടെയും,ദളിത് ഫ്രണ്ട് (എം)ന്റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
സമ്മേളനം പട്ടിക ജാതി,വർഗ്ഗ,ദളിത് ക്രൈസ്തവ പ്രശനങ്ങൾ ചർച്ച ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ദളിത് ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ,സംസ്ഥാന ചാർജുകാരനും പാർട്ടി ട്രഷറർ ബേബി ഉഴുത്തുവാൽ,കേരള കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം വിജി എം തോമസ്, ജനറൽ കൺവീനർ രാമചന്ദ്രൻ അള്ളുമ്പുറം, കൺവീനർ രാജു കുഴിവേലി തുടങ്ങിയവർ പങ്കെടുത്തു.