video
play-sharp-fill

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

ന്യുഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡൽഹിയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം. ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്.

മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2014 മാർച്ച് മുതൽ അഞ്ചു മാസത്തോളം കേരള ഗവർണറായും സേവനം അനുഷ്ഠിച്ചിരുന്നു. 2014ൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതോടെ ഗവർണർ സ്ഥാനം രാജിവച്ചു. പതിനഞ്ചു വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group