ഡല്‍ഹി ചെങ്കോട്ട സ്ഫോടനം; പത്താൻകോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍

Spread the love

ഡല്‍ഹി : ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയിലായി. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പഞ്ചാബിലെ പത്താൻകോട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

video
play-sharp-fill

അറസ്റ്റിലായ സർജൻ അല്‍ഫലാ യൂണിവേഴ്സിറ്റിയിലേക്ക് പലതവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി ഈ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ നൂഹില്‍ അടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. സ്ഫോടനക്കേസില്‍ നേരത്തെ ഉമർ നബിയുടെ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group