
ഡല്‍ഹി: സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ ജിറ്റിബി ആശുപത്രിയിലേക്ക് മാറ്റി. 10 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ ഏഴുമണിയോടെ ഡല്‍ഹിയിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടമുണ്ടായത്. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
14 മാസം പ്രായമുള്ള കുട്ടിയടക്കം പത്തുപേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായി അഗ്നിരക്ഷാ സേന അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അഗ്നി രക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.