ശ്രീനഗറിലെ ബി.എസ്.എഫ് ക്വാർട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച്‌ അപകടം ; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ജവാന്റെ മകന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്  : കുറ്റ്യാടി സ്വദേശിയായ ജവാൻന്റെ മകൻ പൊള്ളലേറ്റ് മരിച്ചു. ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്.എഫ് ക്വാർട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച്‌ ആണ് അപകടമുണ്ടായത്.

കുറ്റ്യാടി വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് രാഹുലിന്റെയും പേരാമ്ബ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ ആണ് മരിച്ചത്.

അപകടത്തില്‍ ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേള്‍ഡ് റെക്കോർഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു ദക്ഷിത് യുവൻ. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗമാണ് രാഹുല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group