
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉപയോഗസാധനലാഭം, സന്തോഷം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നതായി കാണാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിപ്രായവ്യത്യാസം, ദ്രവ്യനാശം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാ വിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചിൽ, ധനതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റയോഗം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, പരീക്ഷാപരാജയം, ശരീരസുഖക്കുറവ്, പാഴ്ചെലവ്, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സന്തോഷം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം ഇവ കാണുന്നു.പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സമ്മാനലാഭം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.



