
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സന്തോഷം, നിയമവിജയം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, യാത്രാപരാജയം ഇവ കാണുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, ധനനേട്ടം, യാത്രാവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, നിയമവിജയം, മത്സരവിജയം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാപരാജയം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, മനഃപ്രയാസം, തർക്കം, നഷ്ടം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, ബിസിനസില്‍ ലാഭം ഇവ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ബിസിനസിൽ തടസ്സം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. പകല്‍ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ബിസിനസിൽ നഷ്ടം, ചെലവ് ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.



