‘ ഭാഷാ യുദ്ധം’..! തൈരിന്റെ പായ്ക്കറ്റില്‍ ‘ദഹി’ വേണ്ട; ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു; തീരുമാനം കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു.തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന് നിർബന്ധമായി ചേർക്കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ ) അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെ പ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെ നേരത്തെ തമിഴ്‌നാട് രംഗത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിന്‍ വ്യക്തമാക്കി. തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റില്‍ അച്ചടിക്കുകയെന്ന് ആവിന്‍ അറിയിച്ചു. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദഹി നഹി പോഡ എന്ന ഹാഷ് ടാഗില്‍ ഒട്ടേറെ ട്വീറ്റുകള്‍ അതോറിറ്റി നിര്‍ദേശത്തിനെതിരെ വന്നിട്ടുണ്ട്.