video
play-sharp-fill
മകളുടെ നിക്കാഹ് ചടങ്ങുകൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മകളുടെ നിക്കാഹ് ചടങ്ങുകൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ. ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്.

സൈദാർ പള്ളി സ്വദേശിയായ ഫസല്‍ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസിച്ചിരുന്നത്. മകള്‍ നൈസയുടെ വിവാഹ ചടങ്ങുകള്‍ കുഞ്ഞിപ്പള്ളി വി.കെ. ഹൗസില്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം.

ഉടനെ മാഹി ആശുപത്രിയില്‍ ഫസലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫസലിൻ്റെ സഹോദരൻ നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തി കൊടുത്ത ശേഷം മരണ വിവരം പുറത്ത് അറിയിക്കുകയായിരുന്നു.