
കോട്ടയം: എന്നും സാധാ ചോറും ബിരിയാണിയുമെല്ലാം അല്ലെ കഴിക്കുന്നത്? ഇന്നൊരു വെറൈറ്റി റൈസ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
പൊന്നിയരി – രണ്ട് കപ്പ്(കഴുകിയത്)
പരിപ്പ് – 50ഗ്രാം
വെള്ളം – നാല് കപ്പ്
വെജിറ്റബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്‌പൂണ്‍
പച്ചമുളക് – മൂന്നെണ്ണം(നീളത്തില്‍ മുറിച്ചത്)
സവാള – ഒരെണ്ണം(കനം കുറച്ച് അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഗരം മസാല – അര ടീസ്‌പൂണ്‍
മല്ലിയില – ഒരു തണ്ട്
തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുക്കറില്‍ വെള്ളമൊഴിച്ച് അരിയും പരിപ്പ് കഴുകിയതും ഉപ്പും അതിലേക്കിട്ട് അടച്ച് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു ഫ്രൈയിംഗ് പാനില്‍ ഓയില്‍ ചൂടാക്കി പച്ചമുളക്, സവാള, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല ഇവ ചേര്‍ത്ത് സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക. വേവിച്ചുവച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.