മലയാളത്തിന് അഭിമാനം…! ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാല്‍

Spread the love

ഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാല്‍.

video
play-sharp-fill

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാല്‍ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയില്‍ അഭിനന്ദിച്ചു.

താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വളരെ അഭിമാനമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’- മോഹൻലാല്‍ പറഞ്ഞു.