കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള മുൻ വൈസ് പ്രസിഡന്റും, എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ബാബുരാജ് എ.വാര്യർ അന്തരിച്ചു

Spread the love

കോട്ടയം : കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള മുൻ വൈസ് പ്രസിഡന്റും, എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും, എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗവും , എം.ജി. സർവകലാശാല ജോയിന്റ് രജിസ്ട്രാറുമായ ബാബുരാജ് എ. വാര്യർ (58) അന്തരിച്ചു.

തിരുവൈരാണിക്കുളം പരേതരായ അച്യുതവാര്യരുടെയും തങ്കമണി വറസ്യറാരുടെയും മകനാണ് . 1989 ൽ എം.ജി. സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചു. 1996 മുതൽ 2000 വരെ കാലടി സംസ്കൃത സർവകലാശാലയിൽ ജോലി ചെയ്തു.

സംസ്കൃത സർവകലാശാല എംപ്ലോയീസ് യൂണിയന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു. അസോസിയേഷൻറെ ട്രഷറർ , ജോയിന്റ് സെക്രട്ടറി , പ്രസിഡൻറ് കോൺഫെഡറേഷൻ സർവീസ് സെൽ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസിൽ പ്രവേശിച്ച കാലം മുതൽ നടന്ന എല്ലാ ദേശീയ സംസ്ഥാന പണിമുടക്കുകളിലും, 2002 ലെ 32 ദിവസത്തെ പണിമുടക്കിലും , 2013 ലെ പെൻഷൻ സംരക്ഷണ സമരത്തിലും , എം. ജി. സർവകലാശാലയിൽ നടന്ന അഖണ്ഡ സത്യാഗ്രഹം, തസ്തിക സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സമരം, അസിസ്റ്റൻറ് ഗ്രേഡ് II നിയമനം അട്ടിമറിച്ച് പിൻവാതിൽ നിയമനം നടത്താൻ ശ്രമിച്ച യു.ഡി.എഫ്. സിൻഡിക്കേറ്റിനെതിരെയുള്ള സമരം എന്നിവ ഉൾപ്പെടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കു വഹിച്ചു.

2003 മുതൽ എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമായും 2018 മുതൽ പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു.

കോട്ടയം ജില്ലയിലെ ഒന്നാമത്തെ എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി ആയി എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് കോ-ഓപ്പറേഷൻ സൊസൈറ്റിയായി മാറിയത് ഈ കാലയളവിലാണ്. 2023 മെയ് 31 ന് ജോയിന്റ് രജിസ്ട്രാർ തസ്തികയിൽ സർവീസിൽ നിന്നും വിരമിച്ചു.

നിലവിൽ സി.പി.ഐ (എം) ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കേരളയുടെ സംസ്ഥാന കമ്മറ്റി അംഗവുമാണ് .അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി ജില്ലാകമ്മറ്റിയംഗവുമാണ്.

ഭാര്യ : ജയ(ചെങ്ങന്നൂർ).മകൾ : അപർണ (എൽ & റ്റി, ചെന്നൈ) സഹോദരങ്ങൾ: ഭാഗ്യനാഥൻ, ചന്ദ്രൻ, ജയശ്രീ.