കള്ളപ്പണം വെളുപ്പിക്കൽ കേസ് : കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു
സ്വന്തം ലേഖിക
ന്യൂഡൽഹി: കർണാടക കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഡി.കെ ശിവകുമാറിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് ശിവകുമാറിന് കോടതി ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് വ്യവസ്ഥയുണ്ട്.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ മൂന്നിന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ശിവകുമാർ നിലവിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് എം.എൽ.എ ശിവകുമാറിനും മറ്റ് ഏഴുപേർക്കുമെതിരെ കള്ളപണം വെളുപ്പിക്കൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്?. നേരത്തെ ശിവകുമാറിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദർശിച്ചിരുന്നു.
Third Eye News Live
0
Tags :