സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു ; അപകടമുണ്ടായത് ക്ഷേത്രത്തിലെ മുറിയിൽ ഭക്തർ ഉറങ്ങുമ്പോൾ ; ഭക്ഷണം പാകം ചെയ്ത ശേഷം സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ ഭക്തർ ഉറങ്ങുമ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരിക്കുകയായിരുന്നു ഭക്തർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശബരിമല തീർത്ഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനിന് അനുമതി നൽകിയത്.