video
play-sharp-fill

അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി

അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി

Spread the love

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി. പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജൻസി നിയോഗിച്ച ഏജന്റിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഏകദേശം 200 ലധികം വീടുകളിൽ നിന്ന് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകി ഏജന്റ് പണം വാങ്ങിയിട്ടുണ്ടന്ന് പരാതിയിൽ പറയുന്നു.

 

പത്ത് മാസത്തിനിടെ സിലിണ്ടറിനായി ഏജൻസിയെ സമീപിക്കുമ്‌ബോഴെല്ലാം അവധിപറഞ്ഞ് അധികൃതർ തിരിച്ചയക്കുകയായിരുന്നു പതിവ്.ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ, ആങ്ങാമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പണം നഷ്ടപ്പെട്ടവരിൽ ഏറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിലിണ്ടറോ, നൽകിയ പണമോ ലഭിക്കാതായതിനെ തുടർന്നാണ് ഇടപാടുകാർ സംഘടിച്ച് ഏജൻസിക്ക് മുൻപിൽ എത്തി പ്രതിഷേധിച്ചത്. നഷ്ടപ്പെട്ട പണവും സിലിണ്ടറും ലഭിക്കുന്നതുവരെ ഏജൻസിക്ക് മുന്നിൽ പ്രതിഷേധം തുടരാനാണ് പരാതിക്കാരുടെ തീരുമാനം.