തൃശ്ശൂരിൽ മിന്നൽ ചുഴലി ; മരം കടപുഴകി വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു

Spread the love

തൃശൂർ : ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു.

ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്.

വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.