സൈക്ലിംങിന് ഇത്രയും ഗുണങ്ങളോ!!? സൈക്കിള്‍ ചവിട്ടി ആരോഗ്യം സംരക്ഷിക്കാം; ഗുണങ്ങൾ അറിയാം

Spread the love

കുട്ടിക്കാലത്ത് പലർക്കും സൈക്കിള്‍ യാത്രകളുമായി ബന്ധപ്പെട്ട് അനവധി ഓർമ്മകളുണ്ടാകും. ഒരുകാലത്ത് നമ്മുടെ നാട്ടിൽ സൈക്കിള്‍ ഇല്ലാത്ത വീടുകള്‍ വളരെ അപൂര്‍വ്വമായിരുന്നു.

എന്നാല്‍ ഇന്ന്, ദൈനംദിന യാത്രകൾക്കായി സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ചിലർ മാത്രമാണ് വ്യായാമത്തിനായി സൈക്കിളുകൾ. എന്നിരുന്നാലും, സൈക്കിള്‍ ഓടിക്കുന്നത് ആരോഗ്യത്തിന് അനേകം ഗുണങ്ങൾ നൽകുന്നവയാണ്.

ദിവസേന അര മണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടുന്നത് മാനസികാരോഗ്യത്തിന് നേട്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്‍ഡോർഫിൻ, ഡോപാമിൻ, നോര്‍പിനെഫ്രിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉത്പാദനം ഇത്തരം വ്യായാമത്തിലൂടെ വർദ്ധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം ഓര്‍മശക്തി മെച്ചപ്പെടുത്താനും ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സൈക്കിള്‍ ചവിട്ടുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് സൈക്ലിംഗ് . 400 മുതല്‍ 1000 കലോറി വരെ എരിച്ചുകളയാന്‍ സൈക്ലിംഗിലൂടെ സാധിക്കും. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.